Site iconSite icon Janayugom Online

എകെജി സെന്റർ ആക്രമണം; പ്രതി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈംബ്രാഞ്ച്, വനിതാ നേതാവ് ഒളിവിൽ

എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈംബ്രാഞ്ച്. ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ ലഭിച്ചെന്നാണ് സൂചന. ജിതിൻ രാത്രി 11 മണിയോടെ ഗൗരീശപട്ടത്തെത്തി. അവിടെനിന്ന് തമ്പുരാൻ മുക്കിലൂടെ കുന്നുകുഴിയിലെത്തുന്നു. തുടർന്ന് സ്പാർക്ക് ഓഫീസിനു സമീപത്തുകൂടി എകെജി സെന്ററിനു മുന്നിലെത്തിയ ശേഷം ഇയാൾ സ്ഫോടക വസ്തു എറിയുകയായിരുന്നു. തുടർന്ന് കുന്നുകുഴി വഴി തമ്പുരാൻ മുക്കിലേക്ക് ഡിയോ സ്കൂട്ടറിൽ മടങ്ങിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സ്കൂട്ടർ കൈമാറിയതിനു ശേഷമുള്ള റൂട്ട് മാപ്പും തയാറാക്കുകയാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

അതേസമയം ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവിലാണ്. അന്വേഷണ സംഘം ചോദ്യം ചെയ്യാൻ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവിൽപ്പോയത്. പ്രതിക്ക് ഇരുചക്ര വാഹനം എത്തിച്ചത് വനിതാ നേതാവാണെന്ന് കണ്ടെത്തിയിരുന്നു.വനിതാ നേതാവിനെ കേസിൽ സാക്ഷിയാക്കാനാണ് നീക്കം. എന്നാൽ, ഗൂഢാലോചനയിലും ആക്രമണമത്തിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതി ചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ ഗൂഢാലോചന സംശയിക്കുന്ന രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: AKG Cen­ter Attack; Crime branch has pre­pared the route map tak­en by the accused
You may also like this video

Exit mobile version