Site iconSite icon Janayugom Online

എകെജി സെന്റർ ആക്രമണം; യൂത്ത്‌കോൺഗ്രസ്‌ നേതാക്കൾക്കെതിരായ കുറ്റപത്രം സിജെഎം കോടതി അംഗീകരിച്ചു

എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത്‌കോൺഗ്രസ്‌ നേതാക്കൾക്കെതിരായ കുറ്റപത്രം സിജെഎം കോടതി അംഗീകരിച്ചു. ജൂൺ 13ന്‌ ഹാജരാകാൻ കോടതി പ്രതികൾക്ക്‌ നിർദേശം നൽകി. പ്രതികളായ വി ജിതിൻ, ടി നവ്യ എന്നിവർക്കാണ്‌ സമൻസ്‌ അയച്ചത്‌. പ്രതികൾക്ക്‌ നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത്കോൺഗ്രസ് നേതാക്കളെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. അക്രമത്തിന് നിർദേശം നൽകിയ ശേഷം വിദേശത്തേക്ക് കടന്ന മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനടക്കം രണ്ട് പ്രതികളുടെ പേരിൽ പ്രത്യേക കുറ്റപത്രം നൽകും. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചതിനെതിരെ കെപിസിസി ഓഫിസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 

Eng­lish Summary:AKG Cen­ter Attack; The CJM court accept­ed the charge sheet against the Youth Con­gress leaders
You may also like this video

Exit mobile version