Site icon Janayugom Online

എകെജി സെന്റര്‍ ആക്രമണം; അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്

എകെജി സെന്റര്‍ ആക്രമണ കേസില്‍ അറസ്റ്റ ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ കുറ്റം സമ്മതിച്ചതായി
ക്രൈംബ്രാഞ്ച്. ജിതിന് സ്‌കൂട്ടര്‍ എത്തിച്ചുനല്‍കിയത് മറ്റൊരാളെന്നും ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച സ്‌കൂട്ടര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

പ്രതിയുടെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു വാഹനം. ആക്രമണത്തിന് ശേഷം ജിതിന്‍ മടങ്ങിയത് കാറിലായിരുന്നു.

Eng­lish Sum­ma­ry: AKG cen­ter attack updation
You may also like this video

Exit mobile version