ഉപതിരഞ്ഞെടുപ്പിൽബിജെപിക്ക്കനത്തതിരിച്ചടിനേരിട്ടിരുന്നു.എന്നാല്‍രാംപൂര്‍മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. എന്നാല്‍ രാംപൂർ നിയമസഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പിനായി തന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഒരുദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും അവർ ഭരണകൂടത്തിനെതിരെ പ്രവർത്തിക്കത്തില്ലെന്നും അഖിലേഷ് അഭിപ്രായപ്പെട്ടുവിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ട സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ പിന്തുണയുള്ള സ്ഥാനാർത്ഥി അസിം രാജയെ ബിജെപി സ്ഥാനാർത്ഥി ആകാശ് സക്‌സേന പരാജയപ്പെടുത്തി.
അസം ഖാനും കുടുംബവും 1980 മുതൽ ഒരു തവണ ഒഴികെ തുടർച്ചയായി രാംപൂർമണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു.വോട്ടിംഗ് ദിവസം 30 ശതമാനത്തിലധികം പോളിംഗ് ശതമാനം ഈ സീറ്റിൽ കണ്ടിരുന്നില്ല പോലീസും ഭരണകൂടവും സമാജ്‌വാദി പാർട്ടി അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതാണ് ഇതിന് കാരണമെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു,
English Summary:
Akhilesh Yadav wants by-elections to be held in Rampur mandal
YOU may also like this video: