Site icon Janayugom Online

മുലായം സിങ് യാദവിന്റെ സീറ്റിലേക്ക് അഖിലേഷ് യാദവിന്റെ ഭാര്യ മത്സരിക്കും

akhilesh yadav

മുലായം സിംഗ് യാദവിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന മെയിൻപുരി ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. മെയിൻപുരിയാണ് നേതാജിയുടെ (മുലായം സിങ് യാദവിനെ സ്നേഹപൂർവ്വം വിളിക്കുന്നത്). മണിപ്പൂരിയിലെ ജനങ്ങൾ എന്നെയും അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഡിംപിൾ യാദവ് പറഞ്ഞു.
“നേതാജിക്ക് മെയിൻപുരിയുമായി പ്രത്യേക ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സമരങ്ങളും മെയിൻപുരിയിൽ നിന്നായിരുന്നു. അദ്ദേഹത്തെ മെയിൻപുരിയിലെ ജനങ്ങൾ അനുഗ്രഹിച്ചു. ഡിംപിൾ യാദവ് ഇവിടെ സ്ഥാനാർത്ഥിയാണ്, ജനങ്ങൾ അവരെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അഖിലേഷ് യാദവ് പറഞ്ഞു.

തന്റെ പിതാവ് മുലായം യാദവിന്റെ പേരിൽ ജനങ്ങൾ വോട്ട് ചെയ്യുമെന്നതിനാൽ തന്റെ പാർട്ടി റെക്കോർഡ് വോട്ടുകൾക്ക് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാജിയുടെ ഓർമ്മകൾ ഇന്നും സജീവമാണ്, ആളുകൾ ഇപ്പോഴും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നു,” അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അവസാന കോട്ടയാണ് മെയിൻപുരി. അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. 

Eng­lish Sum­ma­ry: Akhilesh Yadav’s wife will con­test for Mulayam Singh Yadav’s seat

You may also like this video

Exit mobile version