സാക്ഷരത പഠിതാവ് സാറാ ഉമ്മൾ നിര്യാതയായി. 114 വയസായിരുന്നു. പഴകുളം മേട്ടുംപുറം പൊന്‍മാന കിഴക്കേതിലുള്ള സ്വവസതിയില്‍ വെച്ചായിരുന്നു മരണം. മദ്രസാ പഠനം മാത്രമുണ്ടായിരുന്ന സാറാ ഉമ്മാളെ പഴകുളം സ്വരാജ് ഗ്രന്ഥശാല നടത്തിയ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ 96-ാം വയസില്‍ കടമ്മനിട്ട പ്രൊഫസര്‍ വാസുദേവന്‍ പിള്ള മലയാളം എഴുതിച്ചു.
തുടര്‍ന്ന് കേരള സംസ്ഥാന സാക്ഷരതാമിഷന്‍ നാലാം ക്ലാസ് തുല്യത അക്ഷരലക്ഷം സാക്ഷരതാ പദ്ധതി എന്നീ പഠനങ്ങളും ഡിജിറ്റല്‍ സാക്ഷരതയും അഭ്യസിച്ചു. ബാല്യം മുതലേ റംസാന്‍ വ്രതം മുടങ്ങാതെ അനുഷ്ഠിച്ച് വന്നിരുന്ന സാറാ ഉമ്മയുടെ നിര്യാണം വ്രതശുദ്ധിയോട് തന്നെയാണ്. ഭര്‍ത്താവ് – നിര്യാതനായ മുഹമ്മദ് മുസ്തഫാ റാവുത്തര്‍മക്കള്‍— നിര്യാതനായ അലിക്കുട്ടി റാവുത്തര്‍,നൂറുദീന്‍ റാവുത്തര്‍,ഖദീജാ ബീവി,ഉമ്മസല്‍മ്മ,ജമീല ബീവി,മരുമക്കള്‍: ഇബ്രാഹീം റാവുത്തര്‍, നബീസാബീവി, സലീനബീവി,ഇബ്രാഹീം റാവുത്തര്‍,ജലീലുദീന്‍
English Summary:Akshara grandmother passed away
You may also like this video