എ കെ എസ് ടി യുവും, ജനയുഗം സഹപാഠിയും ചേർന്ന് സംഘടിപ്പിക്കുന്ന അറിവുത്സവത്തിന്റെ സംഘാടക സമിതി രൂപികരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജനയുഗം ബ്യുറോ ചീഫ് ടി കെ അനിൽകുമാർ അധ്യക്ഷനായി. എ കെ എസ് ടി യു ജില്ലാ സെക്രട്ടറി ഉണ്ണി ശിവരാജൻ സ്വാഗതം പറഞ്ഞു.
എ കെ എസ് ടി യു സംസ്ഥാന ട്രഷറർ കെ സി സ്നേഹ ശ്രീ, ജനയുഗം സർക്കുലേഷൻ മാനേജർ ആർ അനിൽകുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി വിനീത, എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. ലിജിമോൾ നന്ദി പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി എൻ എസ് ശിവപ്രസാദ് ( രക്ഷാധികാരി ), ടി കെ അനിൽകുമാർ ( ചെയർമാൻ ), രാജേഷ്കുമാർ ( വൈസ് ചെയർമാൻ ), ഷിഹാബ് നൈന ( കൺവീനർ ), എം കണ്ണൻ, അസ്ലം ഷാ ( ജോയിന്റ് കൺവീനർമാർ ) എന്നിവരെ തിരഞ്ഞെടുത്തു.
English Summary: AKSTU, Janyuga Sahapathi Arivulsavam; The organizing committee was formed

