Site iconSite icon Janayugom Online

റൊണാള്‍ഡോയില്ലാതെ ഗോള്‍ മഴയുമായി അല്‍ നസര്‍

ഒന്നും രണ്ടുമല്ല, എണ്ണം പറഞ്ഞ ഒമ്പത് ഗോളിന്റെ ഗംഭീര വിജയമാണ് സൗദ് പ്രോ ലീഗില്‍ അല്‍ നസര്‍ സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ അൽ അഖ്ദൗദിനെതിരെയിറങ്ങിയ അല്‍ നസര്‍ ഏകപക്ഷീയമായ ഒമ്പത് ഗോള്‍ വിജയമാണ് സ്വന്തമാക്കിയത്. നാല് ഗോളുകളുമായി സാദിയോ മാനെ മികച്ച പ്രകടനം പുറത്തെടുത്തു.
അയ്മാൻ യഹ്യ (16), ജോൺ ഡുറാൻ (20, 52), മാർസലോ ബ്രോസോവിച്ച് (27), സാദിയോ മാനെ (45+6, 59, 64, 74), മുഹമ്മദ് മാരൻ(94) എന്നിവരാണ് അല്‍ നസറിന്റെ സ്കോറര്‍മാര്‍. ലീഗില്‍ 31 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റോടെ മൂന്നാമതാണ് അല്‍ നസര്‍. അൽ അഖ്ദൗദ് 28 പോയിന്റുമായി 17-ാം സ്ഥാനത്താണ്. 31 മത്സരങ്ങളിൽ 74 പോയിന്റ് നേടിയ അൽ ഇത്തിഹാദാണ് തലപ്പത്ത്. 68 പോയിന്റോടെ അല്‍ ഹിലാല്‍ രണ്ടാമതുണ്ട്. 

Exit mobile version