അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹമാസ്. ആഗസ്റ്റിൽ നടന്ന ആക്രമണത്തിലാണ് അബു ഉബൈദ കൊല്ലപ്പെട്ടതെന്ന് ഹമാസ് വ്യക്തമാക്കി. ഗാസ തലവൻ മുഹമ്മദ് സിൻവർ ഉൾപ്പെടെ ഉള്ളവരുടെ മരണവും ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ നേരത്തേ ഇസ്രായേൽ സേന അവകാശപ്പെട്ടിരുന്നതാണ്. മുഖം മറച്ച് പ്രത്യക്ഷപ്പെട്ടുള്ള വാർത്താ സമ്മേളനങ്ങളിലൂടെ ശ്രദ്ധേയനാണ് അബൂ ഉബൈദ. ഹമാസിന്റെ പ്രതിരോധത്തിന്റെ മുഖമായിരുന്നു അബു ഉബൈദ.
അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടുവെന്ന് ഹമാസ്

