ഖത്തറിലെ പൊതു ഗതാഗത രംഗത്ത് നിര്‍ണായക ചുവടുവെപ്പാകുന്ന നാല് ബസ് ഡിപ്പോകളില്‍ അല്‍ റയ്യാന്‍ ബസ് ഡിപ്പോ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പെട്രോളിയം ഇന്ധനത്തില്‍നിന്നും വൈദ്യുതോര്‍ജത്തിലേക്ക് രാജ്യത്തെ പൊതുഗതാഗത സംവിധാനത്തെ പരിവര്‍ത്തിപ്പിക്കുന്ന തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമാണിത്. പൂര്‍ണമായും സുരക്ഷിതവും സാമ്പത്തിക സുസ്ഥിരതയുള്ളതുമായ പൊതുഗതാഗത ശൃംഖലയെന്ന ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതിക്ക് പിന്തുണ നല്‍കുന്നതാണ് പുതിയ പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാം. ഖത്തറിലെ നഗര മേഖലകളെയെല്ലാം ബന്ധിപ്പിക്കുന്നതും ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവയുമായി ബന്ധിപ്പിക്കുന്നതുമാണ് പുതിയ ബസ് ഡിപ്പോകളും അവക്ക് കീഴിലെ ബസ് സര്‍വിസുകളും.
റയ്യാന് പുറമെ, ലുസൈല്‍, അല്‍ വക്‌റ, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് മറ്റു ബസ് ഡിപ്പോകള്‍. ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഇവ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റയ്യാന്‍ ഡിപ്പോയുടെ പരീക്ഷ പ്രവര്‍ത്തനങ്ങളോടൊപ്പം ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടവും ചാര്‍ജിങ് സംവിധാനവും പ്രവര്‍ത്തിപ്പിക്കും. ഇലക്ട്രിക് ചാര്‍ജിങ് സിസ്റ്റത്തിന്റെ കണ്ടക്ട് സ്‌ട്രെസ് ടെസ്റ്റും നടത്തും.അല്‍ റയ്യാന്‍ ബസ് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ ഗറാഫ, വെസ്റ്റ് ബേ, ലുസൈല്‍ സിറ്റി, ദോഹയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും സര്‍വിസ് നടത്തുക.
വര്‍ക്കിങ് സോണ്‍, ലിവിങ് സോണ്‍ എന്നീ പ്രധാന ഭാഗങ്ങളാണ് റയ്യാന്‍ ഡിപ്പോക്കുള്ളത്. വര്‍ക്കിങ് സോണില്‍ 380 ബസ് പാര്‍ക്കിങ് സ്‌പോട്ടുകളും 190നടുത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകളുമുണ്ടാകും. കൂടാതെ അറ്റകുറ്റപ്പണിക്കായുള്ള വര്‍ക് ഷോപ്പും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സര്‍വിസ് ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായി ദിനംപ്രതി ബസുകള്‍ സാങ്കേതിക പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. ഡിപ്പോയിലെ ജീവനക്കാര്‍ക്കായി 28,280 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ റസിഡന്‍ഷ്യല്‍ യൂനിറ്റുള്‍പ്പെടെയുള്ളതാണ് ലിവിങ് സോണ്‍. 1400 ജീവനക്കാര്‍ക്ക് താമസസൗകര്യം ഇവിടെ സജ്ജമാക്കും.
English summary; Al Rayyan Bus Depot opened on a trial basis
You may also like this video;