Site iconSite icon Janayugom Online

പൊതു ഇടവും ജലാശയവും ശുചീകരിച്ച് ആലപ്പുഴ നഗരസഭ

AlappuzhaAlappuzha

മാലിന്യ മുക്ത നവകേരളം, സ്വച്ഛതാ ഹീ സേവ മെഗാ ക്യാമ്പയിന്റെ ഭാഗമായി നഗരസഭ വൈഎംസിഎ ജംഗ്ഷൻ മുതൽ പുന്നമട ഫിനിഷിംഗ് വരെ ജലാശയവും പൊതു ഇടങ്ങളും ശുചീകരിച്ചു. സ്വച്ഛതാ ഹീ സേവ ക്യാമ്പയിന്റെ ഭാഗമായി 400 ഓളം വാളന്റിയർമാർ ശുചീകരണത്തിന്റെ ഭാഗമായി. ജനപ്രതിനിധികൾ, കാൻ ആലപ്പി, എസ്ഡി കോളേജ്, സെന്റ് ജോസഫ്സ് കോളേജ്, യുഐറ്റി, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, നാടോടി കയാകിംഗ്, ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളികൾ, എന്നിവർ ക്യാമ്പയിന്റെ ഭാഗമായി. സായ്, കയാകിംഗ് ടീം തുടങ്ങിയവർ ചെറുവള്ളങ്ങളിൽ ജലാശയങ്ങളിലെ പ്ലാസ്റ്റിക്കുകളും, ബോട്ടിലുകളും നീക്കം ചെയ്തു.

28 ന് നടക്കുന്ന നെഹ്രുട്രോഫി ജലോത്സവത്തിന് മുന്നോടിയായുള്ള നഗരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ബഹുജന പങ്കാളിത്തത്തോടു കൂടിയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. 27 ന് സ്വച്ഛതാ ഹീ സേവ ക്യാമ്പയിന്റെയും, മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെയും ഭാഗമായി ശുചിത്വ സന്ദേശ വിളംബര ഘോഷയാത്ര നടത്തുന്നു. ടൗൺഹാളിൽ നിന്ന് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന വിളംബര ജാഥമുല്ലക്കൽ വഴി എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ സമാപിയ്ക്കും. വിദ്യാർത്ഥി, വിദ്യാർത്ഥിനികളും, സന്നദ്ധ, രാഷ്ട്രീയ, റെസിഡൻസ് സംഘടനകളും, കുംബശ്രീ പ്രവർത്തകരും അടക്കം 5000 പേർ ജാഥയിൽ അണിനിരക്കും. മികച്ച ശുചിത്വ സന്ദേശ റാലി അണിനിരക്കുന്ന സ്കൂളുകൾക്കും സംഘടനകൾക്കും നഗരസഭ പുരസ്കാരം നൽകും.

Exit mobile version