Site iconSite icon Janayugom Online

ലോകത്തിലെ ആദ്യത്തെ ‘എഐ’ മന്ത്രിയെ നിയമിച്ച് അൽബേനിയ

ലോകത്തിലെ ആദ്യത്തെ എഐ മന്ത്രിയെ നിയമിച്ച് അൽബേനിയ പ്രധാനമന്ത്രി എഡി രാമ. ഡിയെല്ല എന്ന് പേരിട്ട എഐ മന്ത്രിയെയാണ് അൽബേനിയ പ്രധാനമന്ത്രി മന്ത്രിസഭയിലെത്തിച്ചത്. അഴിമതിക്കെതിരായ പോരാട്ടവും രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതും ലക്ഷ്യമിട്ടാണ് എഐ മന്ത്രിയെ മന്ത്രിസഭയിൽ നിയമിച്ചത്. ഡിയെല്ലയ്ക്ക് ശാരീരിക സാന്നിധ്യം ഉണ്ടായിരിക്കില്ല, പക്ഷേ മന്ത്രിസഭയിൽ ഒരു മുഴുവൻ സമയ മന്ത്രിയായി പ്രവർത്തിക്കും. അവർ മാംസവും രക്തവുമുള്ള മന്ത്രിയല്ല മറിച്ച്, കോഡും കഴിവുമുള്ള മന്ത്രിയാണെന്ന് പ്രധാനമന്ത്രി എഡി രാമ ഫേസ്ബുക്കിൽ കുറിച്ചു.

Exit mobile version