Site iconSite icon Janayugom Online

പരിപാടിക്കിടെ മദ്യസേവ; ‘അറിയാതെ’ കഴിച്ചു പോയതെന്ന് മന്ത്രിയുടെ വിശദീകരണം

ആദിവാസി ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ പരസ്യമായി മദ്യപിച്ച് ഗുജറാത്ത് മന്ത്രി. രാഘവ്ജി പട്ടേലാണ് പരിപാടിയില്‍ പ​ങ്കെടുക്കുന്നതിനിടെ പൊതുജനമധ്യത്തിൽ മദ്യം കഴിച്ചത്. മന്ത്രി മദ്യം കുടിക്കുന്നതിന്റെ വീഡിയോ പിന്നാലെ വൈറലായിരുന്നു. ഗുജറാത്തിലെ ആദിവാസി വിഭാഗത്തിന്റെ ആ​ചാരങ്ങളിലൊന്നാണ് മദ്യസേവ. ഭൂമിക്കും മണ്ണിനും മദ്യം നൽകുക എന്നത് അവരുടെ ആചാരങ്ങളുടെ ഭാഗമാണ്. ഇങ്ങനെ നൽകിയതിന് ശേഷം മുഖ്യ പൂജാരി ഈ ചടങ്ങിനെത്തിയ എല്ലാവർക്കും ഇലയിൽ മദ്യം നൽകും. ഇത്തരത്തിൽ നൽകിയ മദ്യമാണ് ഗുജറാത്ത് മന്ത്രി കുടിച്ചത്.

അതേസമയം, ഇത്തരമൊരു ആചാരത്തെ കുറിച്ച് അറിയില്ലെന്നായിരുന്നുവെന്നാണ് ഗുജറാത്ത് മന്ത്രിയുടെ വിശദീകരിച്ചത്. ആദ്യമായാണ് ഇത്തരമൊരു പരിപാടിയിൽ പ​ങ്കെടുക്കുന്നതെന്നും അതിനാലാണ് അബദ്ധം പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്ത്. എന്നാൽ, ആദിവാസി വിഭാഗങ്ങൾ അവരുടെ ചടങ്ങുകളിൽ മദ്യം ഉപയോഗിക്കാറുണ്ട്.

Eng­lish Summary;Alcohol ser­vice dur­ing the event; Min­is­ter’s expla­na­tion that he ate ‘with­out knowing’

You may also like this video

Exit mobile version