പുതുച്ചേരിയില്‍ വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി താംബൂലം സഞ്ചിയില്‍ മദ്യം വിതരണംചെയ്തു. വധുവിന്റെ വീട്ടുകാരാണ് മദ്യവിതരണം നടത്തിയത്. മേയ് 28‑നാണ് പുതുച്ചേരിയില്‍ വിവാഹവിരുന്ന് നടന്നത്. സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കും ഇവര്‍ക്ക് മദ്യംവിറ്റ കടക്കാരനും 50,000 രൂപ പിഴവിധിച്ചു.
വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂലം സഞ്ചിയില്‍ ഒരോ കുപ്പി മദ്യംനല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിരുന്നിന് ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍ പലരും മദ്യമുണ്ടോയെന്ന് ചോദിച്ചുവെന്നും അതിനാലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നും വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു.
പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തിനാണ് പുതുച്ചേരിയില്‍ വിവാഹവിരുന്ന് ഒരുക്കിയത്. അനധികൃതമായി കൂടുതല്‍ മദ്യംവാങ്ങിയതിനും വിതരണം ചെയ്തതിനുമാണ് നടപടി. മദ്യത്തിന് വിലക്കുറവായതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍നിരവധി ആളുകള്‍ മദ്യം വാങ്ങുന്നതിനായി എത്താറുണ്ട്.
English Summary:Alcohol was distributed as a gift to the wedding party; The bride’s family was fined
You may also like this video