ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സെലക്ഷൻ കമ്മറ്റിയിൽ നിന്നും മുൻ അമ്പയർ അലീം ദാർ രാജിവെച്ചു. പിസിബിക്ക് അലീം ദാർ രാജി സമർപ്പിച്ചതായി പാക് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുൻ താരങ്ങളായ അസദ് ഷഫീഖ്, ആഖിബ് ജാവേദ് എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
മുഖ്യപരിശീലകൻ മൈക്ക് ഹെസന്റെ ടീം സെലക്ഷൻ നടപടിയിൽ അലീം ദാർ അതൃപ്തനായിരുന്നുവെന്നാണ് സൂചന. ലോകകപ്പ് ടീമിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്ത മുൻ ക്യാപ്റ്റൻ ബാബർ അസമിനെയും ഷദാബ് ഖാനെയും ഉൾപ്പെടുത്തുന്നതിനെ അലീം ദാർ എതിർത്തിരുന്നു. എന്നാൽ മൈക്ക് ഹെസന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ഇവരെ ടീമിലെടുത്തത്. ബാബറിനെയും ഷദാബിനെയും ഉൾപ്പെടുത്താമെങ്കിൽ, അനുഭവസമ്പത്തുള്ള മുഹമ്മദ് റിസ്വാനെ കൂടി ടീമിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നേരത്തെ പാക് താരങ്ങൾക്കെതിരെ കടുത്ത ശിക്ഷാനടപടിയുമായി പിസിബി രംഗത്തെത്തിയുന്നു. ലോകകപ്പിന്റെ സെമി ഫൈനലിൽ കടക്കാൻ കഴിയാത്തതിനെത്തുടർന്ന് ഓരോ താരത്തിനും 50 ലക്ഷം പാകിസ്ഥാൻ രൂപ വീതം ബോർഡ് പിഴ ചുമത്തിയയിരുന്നു.

