Site iconSite icon Janayugom Online

ആലിയ ഭട്ടും റണ്‍ബീര്‍ കപൂറും ഇന്ന് വിവാഹിതരാകും

ബോളിവുഡ് താരം ആലിയ ഭട്ടും നടന്‍ റണ്‍ബീര്‍ കപൂറും ഇന്ന് വിവാഹിതരാകും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാകും ചടങ്ങുകള്‍ ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയായിരുന്നു മെഹന്ദി ചടങ്ങുകള്‍.

ആലിയ റണ്‍ബീര്‍ താരജോഡികള്‍ക്ക് ആശംസയുമായി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും രംഗത്തുവന്നു. ‘പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ഞങ്ങളുടെ ഇഷയ്ക്കും ശിവയ്ക്കും എല്ലാവിത സ്നേഹവും ഭാവുകങ്ങളും നേരുന്നു- എന്ന് ടീം ബ്രഹ്‌മാസ്ത്ര’- ബിഗ് ബി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2018 ലാണ് ആലിയയും റണ്‍ബീറും പ്രണയത്തിലാകുന്നത്. ആദ്യം ഇരുവരും പ്രണയം നിഷേധിച്ചിരുന്നുവെങ്കിലും സോനം കപൂറിന്റെ വിവാഹ വേദിയില്‍ ഒരുമിച്ചെത്തിയ താരങ്ങള്‍ പ്രണയ പ്രഖ്യാപനം കൂടിയാണ് അതിലൂടെ നടത്തിയത്.

Eng­lish sum­ma­ry; Alia Bhatt and Ran­bir Kapoor are get­ting mar­ried today

You may also like this video;

Exit mobile version