Site iconSite icon Janayugom Online

സൗഹൃദത്തോളില്‍ അലിഫ് ദുബൈയില്‍

അര്‍ച്ചനയുടെയും ആര്യയുടെയും തോളിലേറി അലിഫ് ദുബൈയില്‍ എത്തി. അലിഫിനെയും അര്‍ച്ചനയെയും ആര്യയെയും നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകും. ജന്മനാ രണ്ടും കാലും തളര്‍ന്ന അലിഫിന് സഹായത്തിന് നാലു കാലുകളാണുള്ളത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ ബികോം വിദ്യാര്‍ത്ഥിയായിരുന്നു അലിഫ്. ജന്മനാ ഇരുകാലുകള്‍ക്കും ചലനശേഷിയില്ല. നടക്കാന്‍ കഴിയില്ല. എന്നാല്‍ അലിഫിന് ഈ പരിമിതികള്‍ അനുഭവപ്പെടാറില്ല. അവരെ എവിടെ കൊണ്ടുപോകാനും ആര്യയും അര്‍ച്ചനയും ഉണ്ടാകും. അവനെ അത്രയേറെ ഇഷ്ടമാണ് ഈ സഹപാഠികള്‍ക്ക്. ഇവരെപറ്റിയുള്ള വീഡിയോ വൈറലായപ്പോള്‍, അലിഫും ആര്യയും അര്‍ച്ചനയും താരങ്ങളായി. അലിഫിന്റെ സ്വപ്‌നമായിരുന്നു ദുബൈ സന്ദര്‍ശനം.

അലിഫിന്റെ കഥകള്‍ അറിഞ്ഞ സ്മാര്‍ട്ട് ട്രാവല്‍ എംഡി ആഫി അഹമ്മദമാണ് മൂവര്‍ക്കും ദുബൈ യാത്ര സ്‌പോണ്‍സര്‍ ചെയ്തത്. ദുബൈ ജലാശയങ്ങളില്‍ വോക്‌സ് യാട്ടില്‍ അവര്‍ മണിക്കൂറോളം ചെലവഴിച്ചു. ആലിഫും ആര്യയും അര്‍ച്ചനയും ആലിഫിന്റെ മാതാവും ദുബൈ വോക്‌സ് യാട്ടില്‍ വിനോദയാത്ര ആസ്വദിച്ചതായി വോക്‌സ് യാട്ട് സിഇഒ തസ് വീര്‍ എം സലിം പറഞ്ഞു. അതെങ്കിലും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ദുബൈയുമായി തങ്ങള്‍ പ്രേമത്തിലായെന്നും മടങ്ങിപ്പോകാന്‍ ആഗ്രഹമില്ലെന്നും ആണ് മൂവരുടെയും അഭിപ്രായം. ദുബൈ സന്ദര്‍സനം തന്റെ സ്വപ്‌നമാണെന്ന് അലിഫ് പറഞ്ഞത് കേട്ടയുടന്‍, അലിഫിനെയും സുഹൃത്തുക്കളേയും ദുബൈയിലേയ്ക്ക് ക്ഷണിക്കാനും സ്‌പോണ്‍സര്‍ ചെയ്യാനും ആഫി അഹമ്മദ് തീരുമാനിക്കുകയായിരുന്നു. ബുര്‍ജ് ഖലീഫ, ഓമാനിലെ മുസാന്‍ ഡാം എന്നിവയും ഇവര്‍ സന്ദര്‍ശിച്ചു. ദുബൈ ടൂറില്‍ ഡെസേര്‍ട്ട് സഫാരിക്കും മൂവരും സമയം കണ്ടെത്തി. 

Eng­lish Sum­ma­ry: Alif in Dubai on a friend­ly shoulder

You may like this video also

Exit mobile version