Site iconSite icon Janayugom Online

യുപിയില്‍ പേരുമാറ്റം തുടരുന്നു അലിഗഡ് ഇനി ‘ഹരിഗഡ്’

ഉത്തര്‍പ്രദേശില്‍ സ്ഥലങ്ങളുടെ പേരുമാറ്റം തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍. അലഹബാദ് പ്രായാഗ് രാജായും ഫൈസാബാദ് അയോധ്യയായും മാറ്റിയതിന് പിന്നാലെ അലിഗഡിന്റെ പേരുമാറ്റത്തിനാണ് നടപടികള്‍ തുടങ്ങിയത്. അലിഗഡിന്റെ പേര് ഹരിഗഡ് എന്ന് മാറ്റുന്നതിനുള്ള പ്രമേയം മുനിസിപ്പല്‍ കോര്‍പ്പറേഷൻ ഐകകണ്‌ഠ്യേന പാസാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മേയര്‍ പ്രശാന്ത് സിംഗാള്‍ അവതരിപ്പിച്ച നിര്‍ദേശത്തെ എല്ലാ കൗണ്‍സിലര്‍മാരും പിന്തുണയ്ക്കുകയായിരുന്നു.

ഒരു സംസ്ഥാന സര്‍ക്കാരിന് സംസ്ഥാനത്തിനുള്ളിലെ ഏത് നഗരത്തിന്റെയും പ്രദേശത്തിന്റെയും പേര് മാറ്റാൻ കഴിയും. മുനിസിപ്പല്‍ സ്ഥാപനം നിര്‍ദിഷ്ട പേരുമാറ്റ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച ശേഷം, സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഈ പ്രമേയം അംഗീകാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിന് അയക്കും. മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും പ്രമേയം അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി പേര് മാറ്റാം. മുഗള്‍സരായിയെ പണ്ഡിറ്റ് ദീൻ ദയാല്‍ ഉപാധ്യായ് നഗര്‍ എന്ന് അടുത്തിടെ നാമകരണം ചെയ്തിരുന്നു.

Eng­lish Sum­ma­ry: Ali­garh Could Become ‘Hari­garh’ After Munic­i­pal Cor­po­ra­tion Pass­es Resolution
You may also like this video

Exit mobile version