ഇന്ത്യയിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ, പ്രകൃതി വാതക കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി അല്‍ക്ക മിത്തല്‍ അധിക ചുമതലയേറ്റു.
ഒഎന്‍ജിസിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ മേധാവി. ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ (എച്ച്ആര്‍) ആയിരുന്ന അല്‍ക്കയ്ക്ക് അധികചുമതലയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ആഭ്യന്തര ഉല്പാദനത്തില്‍ ഏകദേശം 71 ശതമാനം സംഭാവനയും ഒഎന്‍ജിസിയുടേതാണ്.
ഏറ്റവും മുതിര്‍ന്ന ഒഎന്‍ജിസി ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയിലാണ് അല്‍ക്ക സിഎംഡി സ്ഥാനത്തേക്ക് എത്തുന്നത്. ഇക്കണോമിക്‌സ്, എംബിഎ(എച്ച്ആര്‍എം), കൊമേഴ്‌സ്, ബിസിനസ് സ്റ്റഡീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദധാരിയായ മിത്തല്‍ 1985‑ല്‍ ആണ് ഒഎന്‍ജിസിയില്‍ ഗ്രാജുവേറ്റ് ട്രെയിനിയായി ചേര്‍ന്നത്. 2018 നവംബര്‍ 27‑ന് ആണ് ഒഎന്‍ജിസി ബോര്‍ഡിലേക്ക് അല്‍ക്ക എത്തുന്നത്. അതിനുമുമ്പ് ചീഫ് സ്‌കില്‍ ഡെവലപ്‌മെന്റ് (സിഎസ്ഡി) പദവി വഹിച്ചിരുന്നു.
english summary; Alka Mittal is the head of ONGC
you may also like this video;