Site icon Janayugom Online

17 വയസ് പൂർത്തിയാവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം; തെരഞ്ഞെടുപ്പ് കമ്മിഷൻ

രാജ്യത്ത് 17 വയസ് പൂർത്തിയാവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പേര് പട്ടികയിൽ ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാം. ഇതോടെ, വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല.

പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങൾ തയ്യാറാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും അനുപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

രാജ്യത്തെ യുവാക്കൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഓരോ വർഷവും നാല് അവസരങ്ങൾ ലഭിക്കുമെന്നും കമ്മിഷൻ പറ‌ഞ്ഞു. ഓരോ മൂന്ന് മാസത്തിലും വോട്ടർപട്ടിക പുതുക്കും, യോഗ്യതയുള്ള യുവാക്കൾക്ക് 18 വയസ്സ് തികയുന്ന യോഗ്യതാ പാദത്തിൽ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് അപേക്ഷയ്ക്കുള്ള പുതിയ ഫോമുകൾ ഓഗസ്റ്റ് ഒന്ന് മുതൽ ലഭ്യമാകൂം.

Eng­lish sum­ma­ry; All above 17 years of age can reg­is­ter for vot­er ID

You may also like this video;

Exit mobile version