Site iconSite icon Janayugom Online

ഇന്ത്യാ സഖ്യമൊക്കെ ഡല്‍ഹിയില്‍ ; ബംഗാളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് മമതാ ബാനര്‍ജി

ബംഗാളില്‍ കോണ്‍ഗ്രസിനും സിപിഐ(എം)നും എിതിരെ മമത ബാനര്‍ജി. ഇന്ത്യാ മുന്നണി രൂപീകരിച്ചത് താനാണെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസിനെയും സിപിഐ(എം) പിന്തുണക്കരുതെന്ന് മമത പറഞ്ഞു.രണ്ട് പാര്‍ട്ടികളും ബിജെപിയുടെ ഏജന്റുമാരാണെന്നും മമത കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മമതയുടെ പ്രതികരണം.

ബംഗാളില്‍ ഇന്ത്യാ സഖ്യമില്ല. കോണ്‍ഗ്രസും സിപിഐ(എം)ഉം ബിജെപിയുടെ ഏജന്റുമാരാണ്. അതിനാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ സിപിഐ(എം)നേയും കോണ്‍ഗ്രസിനെയും പിന്തുണക്കരുത്,’ മമത പറഞ്ഞു.പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനും അതിന് പേര് നല്‍കുന്നതിനും താനും ഭാഗമായിരുന്നു. ബംഗാളില്‍ ഇന്ത്യാ സഖ്യം ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അത് ശരിയല്ല.

ഇന്ത്യാ മുന്നണി ദല്‍ഹിയില്‍ മാത്രമാണ് ഉള്ളത്. ബംഗാളില്‍ ഇന്ത്യാ സഖ്യം ഇല്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസിനും സിപിഐ(എം)നും അനുകൂലമായി വോട്ട് ചെയ്യരുതെന്നും മമത പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ഇന്ത്യാ സഖ്യം മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. പിന്നാലെ ബംഗാളില്‍ ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് മമത അറിയിച്ചു.തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പവും കോണ്‍ഗ്രസിനൊപ്പവും മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും മമത ബാനര്‍ജി ഇതില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

Eng­lish Summary:
All India alliance in Del­hi; Mama­ta Baner­jee not to vote for Con­gress in Bengal

You may also like this video:

Exit mobile version