Site iconSite icon Janayugom Online

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ അഖിലേന്ത്യാ കോണ്‍ഫറന്‍സ് ഇന്ന്

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ അഖിലേന്ത്യാ കോണ്‍ഫറന്‍സ് ഇന്ന്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ യോഗത്തില്‍ അധ്യക്ഷത വഹിക്കും. സുപ്രീം കോടതി കെട്ടിട സമുച്ചയത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ 39-ാംമത് സമ്മേളനം നടക്കുക. യോഗത്തില്‍ എസ്‌സിയിലെ മുതിര്‍ന്ന ജഡ്ജിമാരായ യു യു ലളിത്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരും പങ്കെടുക്കും.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍, ആക്ടിങ് ചീഫ് ജസ്റ്റിസുമാര്‍ എന്നിവരാണ് യോഗത്തില്‍ ഒത്തു ചേരുക. 1953 ലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ യോഗത്തിന് തുടക്കമായത്. 2016 ലാണ് ജസ്റ്റിസുമാരുടെ യോഗം ഒടുവില്‍ സമ്മേളിച്ചത്. യോഗത്തിനു ശേഷം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും യോഗം ശനിയാഴ്ച ചേരും. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും.

Eng­lish summary;All India Con­fer­ence of Chief Jus­tices of the High Court today

You may also like this video;

YouTube video player
Exit mobile version