Site iconSite icon Janayugom Online

അഖിലേന്ത്യാ സഹകരണ വാരാഘോഷം; സെമിനാർ സംഘടിപ്പിച്ചു

അഖിലേന്ത്യാ സഹകരണ വാരാഘോഷങ്ങളുടെ ഭാഗമായി ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സെമിനാർ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി ഉദ്ഘാടനം ചെയ്തു. ‘സഹകരണ വിപണനം, ഉപഭോക്താക്കൾ, സംസ്ക്കരണം, മൂല്യവർദ്ധനവ്’ എന്ന വിഷയം, അവതരിപ്പിച്ച് റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ സന്തോഷ് കുമാർ, സംസാരിച്ചു.

ബാങ്ക് പ്രസിഡന്റ് കോശി അലക്സ് അദ്ധ്യക്ഷനായിരുന്നു. ജി ഹരിശങ്കർ, കെ മധുസൂധനൻ, മുരളി തഴക്കര, എ ആർ പാട്രിക് ഫ്രാൻസിസ്, ജി രമേശ് കുമാർ, എ ഡി സജികുമാർ, വി കെ അനിൽ കുമാർ, ആർ ഗംഗാധരൻ, എൻ വാസുദേവൻ, എ മുരളി, രാജപ്പൻ, ഷൈലജ, വിനോദ്കുമാർ, സന്തോഷ് കുമാർ, കെ ഇ നാരായണൻ, കെ ശശിധരൻ നായർ, ബി വിശ്വനാഥൻ, ബി രാമചന്ദ്രൻ പിള്ള, കെ വിജയാനന്ദൻ എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി കെ എസ് ജയപ്രകാശ് സ്വാഗതം പറഞ്ഞു.

Exit mobile version