Site iconSite icon Janayugom Online

അഖിലേന്ത്യാ വാട്ടർ പോളോ; കാലിക്കറ്റ് ജേതാക്കൾ

അഖിലേന്ത്യാ അ­ന്തർ സർവകലാശാലാ പുരുഷ വാട്ടർ പോളോ കിരീടം കാലിക്കറ്റിന്. ഫൈനൽ മത്സരത്തിൽ കേരളയെ (14–6) തോല്പിച്ചാണ് ആതിഥേയരായ കാലിക്കറ്റ് ചാമ്പ്യന്മാരായത്. പ്ലെയർ ഓഫ് ദ മാച്ചായി രഞ്ജിത്തും പ്ലെയർ ഓഫ് ദ ടൂർണമെന്റായി ബ്രഹ്മദത്തും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും കാലിക്കറ്റ് താരങ്ങളാണ്. 

മത്സരത്തിൽ മൂന്നാം സ്ഥാനം പഞ്ചാബ് ലവ് ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി കരസ്ഥമാക്കി. വിജയികൾക്ക് വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ മധു രാമനാട്ടുകര, ഡോ. ടി വസുമതി എന്നിവർ മെഡലുകൾ സമ്മാനിച്ചു. കായിക വകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, ഡയറക്ടർ ഡോ. കെ പി മനോജ് തുടങ്ങിയവർ പങ്കെടുത്തു. 

Exit mobile version