നവകേരളസദസ്സുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പിന്‍വലിക്കും. നവകേരളസദസ്സിനുവേണ്ടി ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ല എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി വിദ്യാർത്ഥികളെ ഉപയോഗിച്ചു എന്നതടക്കമുള്ള ഹര്‍ജികൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
മാത്രമല്ല കുട്ടികളെ പങ്കെടുപ്പിക്കണമെന്നു ആവശ്യപെട്ടു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും എന്നും സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു. അതോടൊപ്പം തന്നെ നവകേരള സദസ്സിനു ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടു നൽകണം എന്നു നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിൻവലിക്കും എന്നും സർക്കാർ കോടതിക്കു ഉറപ്പ് നൽകി.
കാസർഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഹർജി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. ഹർജ്ജിക്കാരനുവേണ്ടി അഡ്വ. എൻ ആനന്ദ് ഹാജരായിരുന്നു.
English Summary: All orders will be revoked; Students will no longer be used for Navkerala Sadass: Govt in High Court
You may also like this video