Site iconSite icon Janayugom Online

രാജ്യത്തെ ഡെമോക്രാറ്റുകളെല്ലാം കമ്യുണിസ്റ്റുകളായി മാറുന്നു; മംദാനിക്ക് പദവിയിൽ തുടരണമെങ്കിൽ യുഎസ് ഭരണകൂടത്തെ ബഹുമാനിക്കണമെന്നും ഡൊണാൾഡ് ട്രംപ്

യുഎസിലെ ഡെമോക്രാറ്റുകളെല്ലാം കമ്യുണിസ്റ്റുകളായി മാറുന്നുവെന്നും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിക്ക് പദവിയിൽ തുടരണമെങ്കിൽ യുഎസ് ഭരണകൂടത്തെ ബഹുമാനിക്കണമെന്നും ഡൊണാൾഡ് ട്രംപ്. കമ്യുണിസ്റ്റുകൾക്കും, മാർക്സിസ്റ്റുകൾക്കും, ആഗോളവാദികൾക്കും ഇപ്പോൾ അവസരം ലഭിച്ചു.

അവർ ദുരന്തം മാത്രമേ കൊണ്ടുവന്നുള്ളൂ, ഇനി ന്യൂയോർക്കിൽ ഒരു കമ്യുണിസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാംദാനി നടത്തിയത് അപകടകരമായ പ്രസ്താവനയാണ്. മംദാനി വാഷിംഗ്ടണിനോട് അൽപ്പം ബഹുമാനം കാണിക്കണം. അങ്ങനെയല്ലെങ്കിൽ അദ്ദേഹത്തിന് വിജയകരമായി സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നും ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

Exit mobile version