Site iconSite icon Janayugom Online

ഗുസ്തിക്കാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും; പൊലീസ് അന്വേഷണം പൂർത്തിയാക്കട്ടെ: അനുരാഗ് താക്കൂർ

anuraganurag

ഡൽഹിയിൽ ധർണ നടത്തുന്ന ഗുസ്തിക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നും പക്ഷപാതരഹിതമായ അന്വേഷണം പൂർത്തിയാക്കാൻ പൊലീസിനെ അനുവദിക്കണമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ.

“സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ എന്തായിരുന്നാലും നിറവേറ്റും. കോടതിയും നിർദ്ദേശം നൽകിയിട്ടുണ്ട്, പക്ഷപാതരഹിതമായ അന്വേഷണം പൂർത്തിയാക്കാൻ ഡല്‍ഹി പൊലിസിനെ അനുവദിക്കണം,” ഠാക്കൂർ ലഖ്‌നൗവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച സമിതിയുടെ കണ്ടെത്തലുകൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഗുസ്തിക്കാർ ഏപ്രിൽ 23 മുതൽ ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിൽ പ്രതിഷേധിക്കുകയാണ്.

പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുപിയിലെ കൈസർഗഞ്ച് സീറ്റിൽ നിന്നുള്ള ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിയുള്ള ആരോപണം. 

Eng­lish Sum­ma­ry: All the needs of wrestlers will be met; Let the police com­plete the inves­ti­ga­tion: Anurag Thakur

You may also like this video

Exit mobile version