Site icon Janayugom Online

വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡ്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡില്‍. പ്രതിദിന വൈദ്യുതി ഉപഭോഗം ഈ മാസം 21 ന് 89.63 ദശലക്ഷം യൂണിറ്റായിരുന്നു. ഈ വർഷം മാർച്ച് 15 ന് രേഖപ്പെടുത്തിയ 89.62 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമായിരുന്നു പ്രതിദിന ഉപഭോഗത്തിലെ കെഎസ്ഇബിയുടെ മുൻ റെക്കോഡ്.

21 ന് 31.94 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉല്പാദിപ്പിച്ചപ്പോൾ 57.69 യൂണിറ്റ് പുറത്തുനിന്നു വാങ്ങി. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം നിലയത്തിൽ 17.05 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. മുഴുവൻ ശേഷിയിൽ ഉല്പാദനം നടത്തിയാലും ജൂൺ 30 വരെ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം ഇടുക്കിയിലുണ്ട്.

Eng­lish sum­ma­ry; All-time record for pow­er consumption

You may also like this video;

Exit mobile version