Site icon Janayugom Online

അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്: സുപ്രീം കോടതി

അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നാണ് സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. 24 ആഴ്ചയ്ക്ക് താഴെ പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നതിന് വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിത സ്ത്രീകള്‍ക്കും ഒരേ പോലെ അവകാശമുണ്ടെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഗര്‍ഭം ധരിക്കണോ വേണ്ടെയോ എന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് തന്നെ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.

Eng­lish Sum­ma­ry: All women irre­spec­tive of mar­i­tal sta­tus enti­tled to legal abortion
You may also like this video

 

Exit mobile version