Site iconSite icon Janayugom Online

ഷാഹി മസ്ജിദില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ശ്രീകൃഷ്ണട്രസ്റ്റിന്‍റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മണ്‍ ട്രസ്റ്റ് നല്‍കിയ റിട്ട് ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി.

ഷാദി ഈദ് ഗാഹ് പരിസരം ശാസത്രീയമായി സര്‍വേ നടത്തണമെന്ന് മഥുര സിവില്‍ ജഡ്ജിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ജസ്റ്റിസ് ജയന്ത് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തിങ്കളാഴ്ച തള്ളിയത്.

ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മണ്‍ ട്രസ്റ്റിന് വേണ്ടി അധ്യക്ഷന്‍ അശുതോശ് പാണ്ഡ്യേയാണ് ഹരജി നല്‍കിയത്. എന്നാല്‍ അതിനെതിരെ പള്ളിക്കമ്മിറ്റിയും ഉത്തര്‍പ്രദേശ് സുന്നി സെന്ററല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചിരുന്നു.

Eng­lish Summary:
Alla­habad High Court rejects Sri Krish­na Trust’s peti­tion seek­ing sur­vey of Shahi Masjid

You may also like this video:

Exit mobile version