Site iconSite icon Janayugom Online

രാജ്ഭവനിലെ ജീവനക്കാരിയോട് ഗവര്‍ണര്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം: കേരളത്തിലേക്ക് മടങ്ങി സി വി ആനന്ദബോസ്

anandaboseanandabose

രാജ്ഭവനിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് വെട്ടിലായി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്. രാവിലെ ജോലി സംബന്ധമായ ആവശ്യത്തിന് ഗവർണറുടെ മുറിയിലെത്തിയപ്പോൾ അദ്ദേഹം കൈയിൽ കയറിപ്പിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ജീവനക്കാരി പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്ഭവനിലെ താത്ക്കാലിക ജീവനക്കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒപ്പം സുപ്പർവൈസറുണ്ടായിരുന്നെന്നും അവരെ പറഞ്ഞയച്ച ശേഷമാണ് സംഭവമെന്നും ജീവനക്കാരി പറയുന്നു. ഏപ്രില്‍ 24‑മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവന്‍ വളപ്പിലുള്ള ഹോസ്റ്റലില്‍ താമസക്കാരിയാണിവര്‍.

പ്രധാനമന്ത്രി സംസ്ഥാന സന്ദർശനത്തിന് എത്തുന്നതിന് തൊട്ടു മുൻപാണ് ആരോപണം. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറുടെ വസതിയാണ് പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിക്കുന്നത്. പരാതിക്ക് പിന്നാലെ മലയാളികൂടിയായ ആനന്ദബോസ് കേരളത്തിലേക്ക് മടങ്ങിയെന്നും റിപ്പോട്ടുകളുണ്ട്. 

രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരായ ആരോപണമെന്ന് ബിജെപി പ്രതികരിച്ചു. 

Eng­lish Sum­ma­ry: alle­ga­tion against Ben­gal gov­er­nor C V Anand Bose

You may also like this video

Exit mobile version