Site iconSite icon Janayugom Online

ചോ​ദ്യ​ത്തി​ന് കോ​ഴ ആ​രോ​പ​ണം; ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി യോഗം മാറ്റി വെച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മ​ഹു​വ മൊ​യ്ത്ര​ക്കെ​തി​രാ​യ ചോ​ദ്യ​ത്തി​ന് കോ​ഴ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന ലോ​ക്‌​സ​ഭ എ​ത്തി​ക്സ് ക​മ്മി​റ്റി യോഗം മാറ്റിവെച്ചു. ആരോപണങ്ങളുടെ കരട് റിപ്പോർട്ട് പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള എത്തിക്‌സ് കമ്മിറ്റി യോഗം നവംബർ 9ലേക്ക് മാറ്റിവച്ചതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.

എന്നാല്‍ യോഗം മാറ്റിവെച്ചതിന് ഔദ്യോഗികമായി കാരണമൊന്നും പറഞ്ഞിട്ടില്ല. ബിജെപി എംപി വിനോദ് സോങ്കര്‍ അധ്യക്ഷനായ സമിതി നവംബർ 7ന് ഉച്ചക്ക് 12 ന് യോഗം ചേരുമെന്നായിരുന്നു വിവരങ്ങൾ.

15 അം​ഗ ക​മ്മി​റ്റി​യി​ല്‍ ബി​ജെ​പി​ക്കാ​ണ് ഭൂ​രി​പ​ക്ഷമുള്ളത്. ന​വം​ബ​ർ ര​ണ്ടി​ന് മ​ഹു​വ കമ്മിറ്റി മു​മ്പാ​കെ ഹാ​ജ​രാ​കു​ക​യും ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ നിലവാരമില്ലാത്ത ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ചോ​ദ്യം​ചെ​യ്യ​ലി​ല്‍ നിന്ന് രോ​ഷാ​കു​ല​യാ​യി ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെയ്തിരുന്നു.

Eng­lish Summary:Allegation of bribery for ques­tion­ing; Lok Sab­ha Ethics Com­mit­tee meet­ing adjourned
You may also like this video

Exit mobile version