Site iconSite icon Janayugom Online

ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രയ്ക്ക് ഇഡി നോട്ടീസ്

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് ഇഡി നോട്ടീസ്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ)കേസുമായി ബന്ധപ്പെട്ട് ഈമാസം 19ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. അഡാനിക്കെതിരെ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരനന്ദാനിക്ക് മഹ്‍വ മൊയ്ത്ര ത​ന്റെ പാർലമെന്ററി ലോഗിൻ ഐഡിയും പാസ്​വേഡും കൈമാറിയെന്നാണ് ആരോപണം. ഇതെ കുറിച്ച് അന്വേഷിച്ച പാർലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവയ്ക്ക് എതിരായി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് അവരെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

Eng­lish Summary:Allegation of bribery in ques­tion: ED notice to Mahua Moitra
You may also like this video

Exit mobile version