Site iconSite icon Janayugom Online

മോഡിയെയും മാതാവിനെയും ആക്ഷേപിച്ചെന്ന് ആരോപണം; രാഹുൽഗാന്ധിക്ക് നേരെ കരിങ്കൊടി വീശി യുവമോർച്ച പ്രവർത്തകർ

ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും മാതാവിനെയും അപമാനിക്കുന്ന പരാമർശങ്ങൾ ചിലർ നടത്തിയെന്ന് ആരോപിച്ച് യുവമോർച്ച പ്രതിഷേധം. ബിഹാറിലെ ‍ദർഭംഗയിലാണ് സംഭവം. കരിങ്കൊടിയുമായെത്തിയ പ്രവർത്തകർ രാഹുലിന്റെ വാഹനത്തിനു മുകളിൽ ചാടിക്കയറാനും ശ്രമം നടത്തി. എന്നാൽ പ്രതിഷേധക്കാരെ അടുത്തേക്ക് വിളിച്ച സംസാരിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധി സമരക്കാർക്കുനേരെ മിഠായി നീട്ടി.

 

ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ചുള്ള ബിജെപി പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കുമിടെ ഇന്ത്യ സഖ്യത്തിന്റെ വോട്ടര്‍ അധികാര്‍ യാത്രക്ക് ഇന്ന് സമാപനം. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന യാത്ര ബിഹാറിലെ ആരയിലാണ് അവസാനിക്കുക. വോട്ട് കൊള്ള കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ ബിജെപി ഗോഡ്‌സെയുടെ പാത പിന്തുടരുകയാണെന്ന് ഇന്ത്യ സഖ്യം ആരോപിച്ചു. ഡല്‍ഹി ബിജെപി ഇന്ന് എഐസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

Exit mobile version