Site iconSite icon Janayugom Online

പുതുപ്പള്ളി സ്ഥാനാര്‍ത്ഥി ചര്‍ച്ച തന്നിലേക്കാക്കാന്‍ വി ഡി സതീശന്‍ ശ്രമിക്കുന്നതായി ആരോപണം

ഉമ്മന്‍ചാണ്ടിയുടെ സംസ്ക്കാരത്തിനു ശേഷം സജീവമാക്കിയ പുതുപ്പള്ളി സ്ഥാനാര്‍ത്ഥി ചര്‍ച്ച കോണ്‍ഗ്രസില്‍ തന്‍റെ ആധിപത്യത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശ്രമിക്കുന്നതായി ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.

ഉമ്മന്‍ചാണ്ടിക്ക് ശേഷം പാര്‍ട്ടിയിലും മുന്നണിയിലും സ്വാധീനം ഉണ്ടാക്കി സ്വീകാര്യത നേടാനുള്ള മുന്‍ കെപിസിസി പ്രസിഡന്‍റ് കൂടിയായ രമേശ് ചെന്നിത്തലയുടെ ശ്രമങ്ങള്‍ക്ക് തടയിടാനായിട്ടാണ് സതീശന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പാര്‍ട്ടിയില്‍ തന്നെ സംസാരമുണ്ട്. ചെന്നിത്തല കരുത്തനായാല്‍ അതു ബാധിക്കുക തന്നെയായിരിക്കുമെന്ന തിരച്ചറിവ് വിഡി സതീശനുണ്ട്.

സതീശനെ മുന്‍ നിര്‍ത്തി എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചില കളികളൊക്കെ നടത്തുണുണ്ട്. ചെന്നിത്തലയ്ക്കും,കെ സി യും കീരിയും പാമ്പും പോലെയാണ്. തുടക്കത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയ തന്ത്രം പാളിയതായി പുതുപ്പള്ളിയിലെയും,കോട്ടയത്തെയും കോണ്‍ഗ്രസ് അണികള്‍ക്കിടയിലുണ്ട്. പുതുപ്പള്ളിയില്‍ മറ്റ് മുന്നണികള്‍ മത്സരിക്കരുതെന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രസ്ഥാവന വലിയ തിരച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

രാഷട്രീയമായ അടിത്തറയും,അതുപോലെ സംഘടനാപരമായി സജ്ജമായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന സുധാകരന്‍റെ അഭിപ്രായപ്രകടമാണ് ചര്‍ച്ചയായിരിക്കുന്നത്. ബിജെപി പുതുപ്പളളിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍തുണയ്ക്കുമെന്ന ധ്വനിയും സുധാകരന്‍റെ അഭിപ്രായപ്രകടനത്തിലൂടെ വ്യക്തമായിരിക്കുന്നു. ഇതു ന്യൂനപക്ഷവിഭാഗങ്ങളില്‍ വലിയ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിനെ രാഷട്രീയമായി നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമല്ലെന്ന മുന്നറിയിപ്പു കൂടിയാണ് സുധാകരന്‍റെ അഭിപായപ്രകടനത്തെ രാഷട്രീയ കേരളം വിലിയിരുത്തുന്നത്. പുതുപ്പള്ളിയിലെ തെര‍ഞ്ഞെടുപ്പിന്‍റെ ചുമതകള്‍ നല്‍കിയിരിക്കുന്നത് തിരുവഞ്ചൂര്‍രാധാകൃഷ്ണനും, കെ സി ജോസഫിനുമാണ്.

ഒരു കാലത്ത് ഇരുവരും എ ഗ്രൂപ്പിന്‍റെ പ്രധാനപ്പെട്ടവരായിരുന്നു. പിന്നീട് ഇരുവരും ജില്ലയിലെ എ ഗ്രൂപ്പില്‍ തന്നെ തങ്ങളുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും, അവസാനം തിരുവഞ്ചൂരും,ഉമ്മന്‍ചാണ്ടിയും തമ്മില്‍ അത്ര ബന്ധത്തിലല്ലാതാവുകയും അതിനു കാരണക്കാരന്‍ കെ സി ജോസഫ് ആണെന്നു തിരുവഞ്ചൂര്‍ വിഭാഗം ആരോപിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടു ധ്രുവത്തിലായി നില്‍ക്കുന്ന ഇരുവര്‍ക്കും ചുമതലകള്‍ നല്‍കിയത് വന്‍ പരാജയമായതായും പാര്‍ട്ടിയില്‍ ശബ്ദം ഉയരുന്നു. ഏകോപിപ്പിച്ചു മുന്നോട്ട് പോകാന്‍ ഇരുവര്‍ക്കും കഴിയാത്തത്ര അകന്നിരിക്കുകയാണ് ഇരുവരും. പാര്‍ട്ടി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നൊരാള്‍ മത്സരിക്കുമെന്നാണ് സുധാകരന്‍ പറയുന്നത്.ചാണ്ടി ഉമ്മന്‍റെ പേരാണ് പറഞു കേള്‍ക്കുന്നത്. മുമ്പ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുന്ന എ വിഭാഗം കുടുംബാധിപത്യത്തിന്എതിരായിരുന്നതായി പഴയ എ ഗ്രൂപ്പിലെ സാധാരണ പ്രവവര്‍ത്തകര്‍ ഇപ്പോള്‍ അടക്കം പറയുന്നു.

ചിലര്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍റെ പേരും പറയുന്നു. ഇതു പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്.തങ്ങള്‍ മത്സരിക്കാനില്ലെന്ന് അച്ചുവിനും, പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്ന് ചാണ്ടി ഉമ്മനും ഒടുവില്‍ പറയേണ്ടി വന്നു. കോണ്‍ഗ്രസ് നേതാക്കളുടെ വിഴുപ്പഴക്കലാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചത്

Eng­lish Summary:
Alle­ga­tion that VD Satheesan is try­ing to shift the Pudu­pal­ly can­di­date debate to him; Sud­hakaran’s state­ment is also wor­ried that it will be defeated

You may also like this video:

Exit mobile version