Site iconSite icon Janayugom Online

ആരോപണങ്ങൾ അടിസ്ഥാനരഹിതം: തോമസ് കെ തോമസ്

thomasthomas

തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തോമസ് കെ തോമസ് എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻസിപിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം നൽകിയെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഴ ആരോപണത്തിന് പിന്നിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആന്റണി രാജുവും തല്പര കക്ഷികളുമാണ്. താൻ മന്ത്രിയാകുമെന്ന ഘട്ടത്തിലാണ് ആരോപണം ഉയർന്നുവന്നത്. താൻ ശരദ്പവാറിനൊപ്പം നിൽക്കുന്ന വ്യക്തിയാണ്. പിസി ചാക്കോയോട് ഇക്കാര്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. ഇത്തരം വിഷയങ്ങൾ നിയമസഭാ ലോബിയിലാണോ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. 

കുട്ടനാട് സീറ്റ് ലക്ഷ്യംവച്ചുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി തോമസ് കെ തോമസ് പറഞ്ഞു. തന്റെ ഫോൺ രേഖകൾ പരിശോധിക്കാവുന്നതാണ്. കുട്ടനാട്ടിലെ കുടിവെള്ള പദ്ധതിയാണ് തന്റെ പ്രവർത്തനത്തില്‍ മുഖ്യം. താൻ നാളുകളായി അതിന്റെ പിറകേയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തിനാണ് തന്നോട് ആന്റണിരാജു പകപോക്കുന്നതെന്നറിയില്ല. കാര്യങ്ങളെല്ലാം ശരദ്പവാറുമായി ചർച്ചചെയ്യും. പി സി ചാക്കോ വിഷയത്തിൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരെഞ്ഞെടുപ്പിന് ശേഷം താൻ മന്ത്രി ആകുമെന്ന് തോമസ് കെ തോമസ് പറഞ്ഞു.
എ കെ ശശീന്ദ്രൻ നല്ല മന്ത്രിയാണ്. മന്ത്രി മാറ്റം പാർട്ടി തീരുമാനം ആണെന്നും തോമസ് കെ തോമസ് പറഞ്ഞു. 

Exit mobile version