Site iconSite icon Janayugom Online

രാജ്യവിരുദ്ധ പ്രവർത്തനങ്ങളെന്ന് ആരോപണം: ഇമ്രാൻ ഖാന്റെ പാർട്ടിയെ നിരോധിക്കാൻ പാകിസ്ഥാൻ സർക്കാർ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് ജയിലിലടച്ച മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയെ നിരോധിക്കുമെന്ന് പാകിസ്ഥാൻ സർക്കാർ.

“വിദേശ ഫണ്ടിംഗ് കേസ്, മെയ് 9 ലെ കലാപം, സൈഫർ എപ്പിസോഡ്, യുഎസിൽ പാസാക്കിയ പ്രമേയം എന്നിവയില്‍ ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പങ്കുണ്ടെന്നതിന് തെളിവുകൾ ഉണ്ടെന്ന് വാർത്താ സമ്മേളനത്തിൽ വാർത്താ വിതരണ മന്ത്രി അത്താഉല്ല തരാർ പറഞ്ഞു. 

2022 ഏപ്രിലിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം 71 കാരനായ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. പിടിഐയെ നിരോധിക്കാനും പാര്‍ട്ടി സ്ഥാപകൻ ഖാനും മുൻ പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവിക്കുമെതിരെ രാജ്യദ്രോഹത്തിന് ആർട്ടിക്കിൾ 6 പ്രകാരം കേസെടുക്കാനും ഫെഡറൽ സർക്കാർ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

രാജ്യം മുന്നോട്ട് പോകണമെങ്കിൽ പിടിഐയുടെ അസ്തിത്വം കൊണ്ട് അതിന് കഴിയില്ലെന്ന് തരാർ പറഞ്ഞു. ദേശീയ അസംബ്ലിയിൽ പിടിഐക്ക് സംവരണ സീറ്റുകൾ അനുവദിച്ച സുപ്രീം കോടതിയുടെ തീരുമാനത്തിനെതിരെ പുനഃപരിശോധനാ അപ്പീൽ നൽകാൻ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതൃത്വത്തിലുള്ള സർക്കാരും സഖ്യകക്ഷികളും തീരുമാനിച്ചതായും തരാർ അറിയിച്ചു.

Eng­lish Sum­ma­ry: Alleged anti-nation­al activ­i­ties: Pak­istan govt to ban Imran Khan’s party

You may also like this video

Exit mobile version