Site iconSite icon Janayugom Online

കർണാടകയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് ലോറിക്ക് തീയിട്ടു; ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു. ഉഗാർ‑ഐനാപൂർ റോഡിലെ ശ്രീ സിദ്ധേശ്വര്‍ ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഡ്രൈവറെയും മര്‍ദിച്ചു. പൊലീസ് സ്ഥലത്തെത്തുന്നതിന്   മുമ്പ്  വാഹനം അക്രമി സംഘം കത്തിച്ചു. എഴ് ക്വിന്റൽ ബീഫുമായി പോയ ലോറിയാണ് കത്തിച്ചത്. ഉഗാർ പഞ്ചസാര ഫാക്ടറിയിലെ അഗ്നിശമന സേനാംഗങ്ങളും അടിയന്തര സേവന ജീവനക്കാരും തീ അണച്ചു. പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് സൂപ്രണ്ട് ഭീമശങ്കർ എസ് ഗുലേദ് പറഞ്ഞു. സംഭവം നടന്ന അയിനാപൂർ ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇരുവിഭാഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ലോറി ഉടമ, ഡ്രൈവർ, എന്നിവർക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു. ലോറി തീയിട്ടത്തിന് 6 പേർക്ക് എതിരെയാണ് കേസ് എടുത്തത്. അഞ്ച് യുവാക്കൾ നിലവില്‍ കസ്റ്റഡിയിലാണ്.

Exit mobile version