Site iconSite icon Janayugom Online

ആലപ്പി രംഗനാഥ് അന്തരിച്ചു

alappey Ranganathalappey Ranganath

ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇക്കൊല്ലത്തെ ഹരിവരാസനം അവാർഡ് ലഭിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരു പിടി ഭക്തിഗാനങ്ങൾ. പുറമേ നാടക – ചലച്ചിത്ര മേഖലയിലെ സംഗീത ഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളുമാണ് ഗായകനായ ആലപ്പി രംഗനാഥിനെ ഹരിവരാസനം പുരസ്കാരത്തിന് അർഹനാക്കിയത്.
ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്. 14ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേർത്തത്. നാൽപത് വർഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .

Eng­lish Sum­ma­ry: Alleppey Ran­ganath pass­es away

You may like this video also

Exit mobile version