Site iconSite icon Janayugom Online

റഷ്യയുടെ ആക്രമങ്ങള്‍ തടയാന്‍ സഖ്യകക്ഷികള്‍ ഇടപെടണം : വ്ളാദിമിര്‍ സെലന്‍സ്‌കി

ആണവനിലയങ്ങള്‍ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യയെന്നും റഷ്യയുടെ ആക്രമങ്ങള്‍ തടയാന്‍ സഖ്യകക്ഷികള്‍ ഇടപെടണമെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി. വിനാശം വിതയ്ക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലന്‍സ്‌കി ആരോപിച്ചു. ആണവനിലയത്തിന് നേരെയുള്ള റഷ്യന്‍ ആക്രമണത്തിന്റെ ദൃശ്യവും ഉക്രെയ്ന്‍ പുറത്തുവിട്ടു.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഉക്രെയ്ന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. യുഎന്‍ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഉക്രെയ്‌നിലെ ആണവ നിലയത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് ആവശ്യം.

Eng­lish sum­ma­ry; Allies must inter­vene to pre­vent Russ­ian aggres­sion: Volodymyr Zelenskyy

You may also like this video;

Exit mobile version