ഒറ്റയുടെ
ഒപ്പം നടന്ന്
കണ്ണീരൊപ്പിയതിന്
ഹൃദയം കിട്ടിയ ഞാൻ
ഒരു പാതിരാപാട്ടിൽ
ഉണർന്നിരിക്കുന്നു
എനിക്കത് എഴുതാതെ വയ്യ
എനിക്കത് ലോകത്തോട്
പറയാതെ വയ്യ
ആരെയാണ്
കുറ്റപ്പെടുത്തുന്നത്,
വഴികാട്ടിയാകേണ്ടതിന്
പകരം
നിങ്ങൾ നിങ്ങളിലേക്ക്
നോക്കിയിട്ടുണ്ടോ
നിങ്ങൾ കണ്ട
നടന്ന
പഠിച്ച
വളർന്ന
വഴികളാണ്
ശരിയെന്ന്
ഇപ്പോഴും വാശിപിടിക്കുന്നോ
ഇന്നലെകളിലെ
നന്മയെക്കുറിച്ച്
ഇനി മിണ്ടിയേക്കരുത്
ഇന്ന് നന്മ നിറയ്ക്കേണ്ടവർ
ആരാണെന്ന് ചിന്തിക്കൂ
അല്ലാതെ
വിലപിക്കുന്നു
മൂഢത്തത്തിൽ നിന്ന്
ഉണരൂ
എന്നാണ്
പ്രകൃതി പുലരിയിൽ
ഇല ചാർത്തുകൾക്കിടയിൽ നിന്ന് പാടുന്നത്
വീട്ട് മുറ്റത്തിറങ്ങി
പുലരികണ്ട് നിൽക്കാൻ
ഒരഞ്ച് നിമിഷം
നിങ്ങൾക്കുണ്ടോ
പറയൂ
എന്നിട്ട്
നമ്മൾക്ക് സംസാരിക്കാം