Site iconSite icon Janayugom Online

സര്‍വീസിലിരിക്കെ അമിതാഭ്ബച്ചന്റെ ബോഡിഗാര്‍ഡായും ജോലി: വാര്‍ഷിക വരുമാനം ഒന്നരക്കോടി, ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ ബോഡിഗാര്‍ഡായി ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പൊലീസ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷിന്‍ഡെയാണ് പൊലീസായി സര്‍വീസിലിരിക്കെ നടന്‍റെ ബോഡിഗാര്‍ഡായി സേവനമനുഷ്ടിച്ചത്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. 2015 മുതല്‍ 2021 ഓഗസ്റ്റ് വരെ നടന്റെ ബോഡിഗാര്‍ഡായി ജിതേന്ദ്ര ജോലി ചെയ്തുവെന്നാണ് ആരോപണം.

ഇതുവഴി 1.5 കോടി രൂപ ഇദ്ദേഹത്തിന് അധിക വാര്‍ഷിക വരുമാനമുണ്ടായെന്നും മുംബൈ പൊലീസ് കമ്മിഷ്ണര്‍ ഹേമന്ദ് നഗ്റലെ പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാതെ ദുബായിലും സിങ്കപ്പൂരിലും വരെ ഇയാള്‍ യാത്ര ചെയ്തിരുന്നതായും കണ്ടെത്തി. ഭാര്യയുടെ പേരില്‍ സുരക്ഷാ ഏജന്‍സി തുടങ്ങിയായിരുന്നു ഇയാള്‍ സര്‍വീസിനൊപ്പം ബോഡിഗാര്‍ഡായി ജോലി ചെയ്തിരുന്നത്. നിലവില്‍ രണ്ട് ഷിഫ്റ്റിലായി നാലു പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടുന്ന ‘X’ കാറ്റഗറി സുരക്ഷയാണ് അമിതാഭ്ബച്ചനുള്ളത്.

Eng­lish Sum­ma­ry: Also works as a body­guard of Bachan while in ser­vice: Annu­al income of Rs 1.5 crore, final­ly police offi­cer suspended

You may like this video also

Exit mobile version