Site iconSite icon Janayugom Online

എച്ച്-1ബിക്ക് ബദൽ; യുവപ്രതിഭകളെ ആകർഷിക്കാൻ ‘കെ വിസ’യുമായി ചൈന

യു എസ് എച്ച്-1ബി വിസക്കുള ഫീസ് വൻതോതിൽ ഉയർത്തിയ തീരുമാനത്തിന് പിന്നാലെ പുതിയ സംവിധാനവുമായി ചൈന. ശാസ്ത്ര‑സാ​ങ്കേതിക മേഖലയിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് കെ വിസയെന്ന പേരിൽ പുതിയ വിസ സംവിധാനം അവതരിപ്പിക്കുന്നത്. ചൈനയുടെ പ്രീമിയർ ലി ക്വിയാങ്ങാണ് പുതിയ വിസ സംവിധാനം അവതരിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ വിസ സംവിധാനം നിലവിൽ വരും.

നിലവിലുള്ള ഓർഡിനറി വിസയേക്കാളും മെച്ചമുള്ളതാണ് കെ വിസ. രാജ്യത്തേക്കുള്ള പ്രവേശനം, വാലിഡിറ്റി, താമസത്തിന്റെ ദൈർഘ്യം എന്നിവയിലെല്ലാം കെ വിസയിൽ ചൈനീസ് സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കെ വിസയിൽ ചൈനയിൽ എത്തുന്നവർക്ക് വിദ്യാഭ്യാസം, സംസ്കാരം, സയൻസ്, സാ​ങ്കേതികവിദ്യ എന്നീ മേഖലകളിലെല്ലാം പ്രവർത്തിക്കാം. സംരഭകത്വ‑ബിസിനസ് സ്ഥാപനങ്ങളും തുടങ്ങാം. രാജ്യത്ത് യുവപ്രതിഭകളുടെ സേവനം ആവശ്യമുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവപ്രതിഭകളെ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ വിസ​ സേവനം തുടങ്ങുന്നതെന്ന് ചൈന അറിയിച്ചു.

Exit mobile version