പ്രകൃതി സൗഹൃദമായ ജീവനുള്ള ക്രിസ്തുമസ് ട്രീയുമായി കരപ്പുറത്ത് എത്തിയിരിക്കുകയാണ് ആലുവ സംസ്ഥാന വിത്തുത്പാദന കേന്ദ്രം. ചേർത്തല പൊലിമ കരപ്പുറം കാർഷികമേളയോടനുബന്ധിച്ചു പ്രദർശന സ്റ്റാളുകളിൽ എത്തിയതാണ് ആലുവ ഫാം. ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ ക്രിസ്തുമസ് ട്രീകളാണ് ഇവിടെയുള്ളത്. കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ ആശയമായ പ്ലാസ്റ്റിക് രഹിതപ്രകൃതി സൗഹൃദ ക്രിസ്തുമസ് ട്രീ .കഴിഞ്ഞ വർഷം മുതലാണ് ഫാമിൽ ഇത് വർത്തികമാക്കിയത്. ഈ വർഷവും നിരവധി ആവശ്യക്കാരാണ് ട്രീ തേടിയെത്തുന്നത്. തട്ടുകളായി വളരുന്ന അരോക്കേരിയ എന്ന ചെടിയാണ് ഇതിനായി വളർത്തുന്നത്. മൂന്നു തട്ടു വരെയുള്ള ചെടിക്ക് 300 രൂപയും അതിന് മുകളിലുള്ളതിന് 400 രൂപയുമാണ് വില. അഞ്ചുവർഷം വരെ ചെടിച്ചട്ടിയിൽ തന്നെ വളർത്താവുന്നതാണ് പിന്നീട് മണ്ണിലേക്ക് നടാം.