ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ പോക്‌സോ കോടതിയിലാണ് അന്വേഷക സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അസ്ഫാക്ക് ആലം മാത്രമാണ് കേസില്‍ പ്രതി. കുട്ടിയുടെ ഉടുപ്പ്, ചെരിപ്പ്, പ്രതിയുടെ ഉടുപ്പ്, ചെരിപ്പ് തുടങ്ങിയ 75 തൊണ്ടി വസ്തുക്കള്‍ തെളിവുകളായി സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 99 സാക്ഷികളുണ്ട്.
ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തിയ പഴുതടച്ച കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. എണ്ണൂറോളം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 150 രേഖകളുണ്ട്. ഇതിന് പുറമേ നൂറ് മെഡിക്കല്‍ രേഖകളും സമര്‍പ്പിച്ചു.
English Summary: Aluva murder: Chargesheet filed
You may also like this video