Site iconSite icon Janayugom Online

ആലുവ പീഡനം: പ്രതി പിടിയില്‍

christilchristil

ആലുവയില്‍ ഒമ്പതുവയസുകാരിയെ പീഡനത്തിനിരയാക്കിയ പ്രതി പൊലീസ് പിടിയിലായി. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. പെരിയാര്‍ ബാര്‍ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതി പിടിയിലായത്. ബാര്‍ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പെരുമ്പാവൂരിലെ മോഷണക്കേസില്‍ പ്രതിയാണ് ഇയാള്‍. 

അതിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Alu­va rape: Accused arrested

You may also like this video

Exit mobile version