ആലുവയിലെ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസിറ്റൽ എത്തിയത് മോഷണത്തിനായെന്ന് പൊലീസ് പറഞ്ഞു. അതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതെന്നും ആലുവ റൂറൽ എസ്പി വിവേക് കുമാർ വ്യക്തമാക്കി.
അതേസമയം കേസില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മറ്റൊരു കേസിൽ വിയ്യൂർ സെന്റര്‍ ജയിലിലായിരുന്ന ക്രിസ്റ്റിൽ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. കുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും എസ്പി ആലുവയിൽ പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും ഡിഐജി പി വിമലാദിത്യ പറഞ്ഞു.
ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും പ്രതിയുടെ കൂടുതൽ മൊഴി രേഖപ്പെടുത്തുമെന്നും ഡിഐജി ആലുവയിൽ പറഞ്ഞു.
English Summary: aluva rape case
You may also like this video