Site iconSite icon Janayugom Online

അല്‍വാര്‍ കേസ്: സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

അൽവാർ ബലാത്സംഗക്കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന പൊലീസ് വാദത്തിന് പിന്നാലെയാണ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തിയത്. കഴിഞ്ഞ 11 നാണ് അൽവാറിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ മണിക്കൂറുകളോളം വീട്ടിൽ നിന്ന് കാണാതാവുകയും പിന്നീട് രക്തത്തിൽ കുളിച്ച് റോഡിൽ കാണപ്പെടുകയുമായിരുന്നു.

അതേസമയം മെഡിക്കൽ റിപ്പോർട്ടില്‍ ബലാത്സംഗം ചെയ്തതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അൽവാർ എസ്‌പി തേജവാനി ഗൗതം പറഞ്ഞു. സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. 24നകം രാജസ്ഥാൻ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ക­മ്മിഷന്‍ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ക­മ്മി­ഷൻ ചെയർമാൻ ഇ­ഖ്ബാൽ സിങ് ലാൽപുര അറിയിച്ചു.

eng­lish sum­ma­ry; Alwar case: Girl’s fam­i­ly wants CBI probe

you may also like this video;

Exit mobile version