ഏറെക്കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ശാപമോക്ഷമാകുന്നു. പുതുപൊന്നാനി ആല്യാമാക്കാനകത്ത് മുഹമ്മദ്കുട്ടി — മർജ എന്നിവരുടെ സ്മരണാർത്ഥം മക്കളും ബന്ധുക്കളുമാണ് അങ്കണവാടിക്കായി മൂന്ന് സെൻ്റ് ഭൂമി സൗജന്യമായി വിട്ടു നൽകിയത്.
ഇതോടെ പുതുപൊന്നാനി 41-ാം വാർഡിലെ ആറാം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം ഉയരും. ഭൂമിയുടെ ആധാരം കുടുംബാംഗങ്ങളായ ഇ ഷാഹുൽ ഹമീദ്, മുഹമ്മദ് കുട്ടി എന്നിവർ ചേർന്ന് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് കൈമാറി. വൈസ് ചെയർപേഴ്സൻ ബിന്ദു സിന്ദാർഥൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ അജീന ജബ്ബാർ, മുഹമ്മദ് ബഷീർ, രജീഷ് ഊപ്പാല, ഒ ഒ ഷംസു, നഗരസഭ സെക്രട്ടറി സജിറൂൺ, വാർഡ് കൗൺസിലർ എ ബാത്തിഷ, വി എം അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.