ആമസോണും ഫ്യൂചർ ഗ്രൂപ്പും തമ്മിലുള്ള തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. ഫ്യൂച്ചർ റീട്ടെയിലുമായി ചർച്ചനടത്താൻ തയാറാണെന്ന് അപ്രതീക്ഷിത നീക്കത്തിലൂടെ ആമസോൺ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് നിയമ നടപടികളിലേക്ക് എത്തിക്കാതെ വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ കോടതി നിർദേശം നൽകിയത്. ഫ്യൂച്ചർ ഗ്രൂപ്പും റിലയൻസ് ഇൻഡസ്ട്രീസും തമ്മിലുള്ള 24,713 കോടിയുടെ ഇടപാടിലാണ് ഇരു കമ്പനികളും തമ്മിൽ തർക്കം നടക്കുന്നത്.
തർക്കം ചർച്ചയിലൂടെ ഒത്തുതീർപ്പാക്കാൻ ഇരു കമ്പനികളും ഈ മാസം 15വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബിഗ് ബസാർ അടക്കമുള്ള ഇരുന്നൂറിലധികം സ്റ്റോറുകൾ റിലയൻസിന് കൈമാറിയ നടപടിയിൽ ഫ്യൂച്ചർ ഗ്രൂപ്പിനെതിരെ ആമസോൺ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. 17,000 കോടി രൂപയുടെ കടബാധ്യതയാണ് ഫ്യൂച്ചർ റീട്ടെയിലിനുള്ളത്. ഒരു വർഷത്തിലേറെയായി, ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും നിയമ യുദ്ധത്തിലാണ്. ഇത് ഫ്യൂച്ചർ ഗ്രൂപ്പിന്റെ 3.4 ബില്യൺ ഡോളർ ആസ്തികൾ റിലയൻസ് ഇൻഡസ്ട്രീസിന് വിൽക്കുന്നത് തടസപ്പെടുത്തി.
English Summary:Amazon announces readiness to resolve dispute with Future Group
You may also like this video